ശൈഖ് മുഹമ്മദ്‌ മുഹ് യദ്ധീൻ ബുഖാരി(ഖ.സി)

തികഞ്ഞ സൂഫി വര്യരും ഔലിയാക്കളിലെ ഉന്നദ പദവിയും കരസ്തമാക്കിയ ശൈഖ് അവർകൾ ജനിച്ചത് 1907 ൽ തൃശൂർ ജില്ലയിലെ വടക്കേകാട് ആണെങ്കിലും ഇന്ത്യയിലെ പല പ്രദേശങ്ങളിലായി ചുറ്റിനടന്നിരുന്നു

വടക്കൻ കേരളത്തിലെ കാസർകോട് കണ്ണൂർ ജില്ലകളിലെ പൈതൽ മല, ഏഴിമല തുടങ്ങിയ മലകളിലും കാടുകളിലുമായി ശൈഖ് അവർകൾ തനിച്ചും മുരീദുമാരോടു കൂടെയും ഇബാദത്തിൽ മുഴുകിയിരുന്നു

ശൈഖ് അവർകൾ ബാലപാഠം ഉമ്മയിൽനിന്ന് പഠിച്ചു. പിന്നെ ഓത്തു പള്ളിയിൽ പോയിരുന്ന കാലത്ത് “അലിഫ്” നെ സംബന്ധിച് പറഞ്ഞ് കൊടുത്ത ഉസ്താദിനോട് അലിഫിന്റെ അർഥം എന്താണെന്ന് ചോദിക്കുകയും ഉസ്താദിനു അർഥം പറഞ്ഞു കൊടുക്കാൻ കഴിയാതെ വന്നപ്പോൾ കരയുകയും ശേഷം ഉസ്താദ്‌ കുട്ടിയെ തിരിച്ച് കുട്ടിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും ഈകുട്ടി അലിഫിന്റെ അർഥം ചോദിച് എന്നെ കരയിപ്പിച്ചുപോയി എന്ന് പറയുകയും ചെയ്തു

ചെറു പ്രായത്തിലെ ഉസ്താദ്‌ ആകുട്ടിയിൽ ഒരു മഹാന്റെ ലക്ഷണം കണ്ടു തുടങ്ങിയിരുന്നു
ഏഴാം വയസ്സിൽ തന്നെ മുഹമ്മദ്‌ ഖുർആൻ ഓദിത്തീർതെന്ന് പുന്നയൂർകുളം ബാവ മുസ്ലിയാർ(ന.മ) മറ്റു ശിഷ്യന്മാരോട് എപ്പോഴും പറയുമായിരുന്നത്രേ

ശൈഖ് അവർകൾ 1932 മുതൽ 1945 വരെ കാസറഗോഡ്‌ ജില്ലയിലെ ചെങ്കളത്ത് താമസിച്ചിരുന്നു. അവിടെയുള്ളവർ ചെങ്കളത്ത് ഔലിയ എന്നപേരിലാണ് ശൈഖ് അവര്കളെ അറിയപ്പെടുന്നത്‌.

കണ്ണൂര് പ്രദേശങ്ങളിൽ ചെങളായി തങ്ങൾ എന്നും അറിയപ്പെടുന്നു.

കണ്ണൂർ ജില്ലയിൽ ചെങളായി യിൽ താമസിക്കുന്ന കാലത്ത് ഒരുപാട് ആളുകള് ശൈഖ് അവർകളെ ആദരിക്കാനും ബഹുമാനിക്കാനും തുടങ്ങിയപ്പോൾ ജനങ്ങൾക്കിടയിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം ഉടലെടുത്തു.

അങ്ങനെ നാട്ടു കാരണവന്മാരും പണ്ഡിദരും മസ് ലഹതിനു വേണ്ടി ശംസുൽ ഉലമ കുതുബി മുഹമ്മദ്‌ മുസ്ലിയാർ(ന.മ)യെ കൊണ്ട്‌ വരാൻ തീരുമാനിച്ചു.
ഖുതുബി അവർകൾ ശൈഖ് അവര്കളെ കാണാൻ വരികയും ഖുതുബി അവർകളെ മുൻപ് പരസ്പരം കാണുകയോ പരിജയമോ ഇല്ലാതെ ഖുതുബി അവര്കളുടെ വരവിന്റെ ലക്‌ഷ്യം പറയാതെ മനസ്സിലാക്കിയ ശൈഖ് അവർകൾ ഇങ്ങനെ പാടി “ഖുതുബി മുഹമ്മദ്‌ ആലിമുൽ മലബാരി ഖുതുബുസ്സമാനി മുഹമ്മദുൽബുഖാരി”, പിന്നെ അവർതമ്മിൽ അറബിയിൽ കുറെ സംസാരിക്കുകയും ഖുതുബി അവര്കൾ ശൈഖ് അവര്കളെ അംഗീകരിക്കുകയും അവിടെ കൂടിയവരോടായി ശൈഖ് അവര്കളെ അനുകൂലിക്കുന്നവർ അനൂകൂലിക്കട്ടെ  അല്ലാത്തവർ എതിർക്കാൻ പോവേണ്ടതില്ലന്നും പറഞ്ഞ സംഭവം ചെങ്കളായിലെ പഴമക്കാർ ഇന്നും ഓര്ക്കുന്നുണ്ടാവും…

മുരീദന്മാരുടെ ആവശ്യപ്രകാരം ശൈഖ് അവർകളെ മനസ്സിലാക്കാൻ മുരീദന്മാർക് പാടിക്കൊടുത്ത “അലിഫ്” മുതൽ “യ” വരെ 112 വരികളിലായി ക്രോടീകരിച്ച അലിഫ് മാലയും,
ശൈഖ് അവർകൾ രചിച്ച 999 പേജുള്ള “രിയാളുൽ മുഹമ്മദിയ്യ” എന്ന സൂഫി ഗ്രന്ധവും പണ്ഡിതർകും ആശികീങ്ങൾകും ഉപകാരപ്പെടും

ആജ്മീർ ഖാജാ(റ)ഉപ്പാപ സ്വപ്നം കാണിച്ച അടിസ്ഥാനത്തിൽ കാരക്കാട് യൂസുഫ് ഹാജി , കൊളത്തൂരിലെ മമ്മദ്ക തുടങ്ങിയവരും

മലേഷ്യയിലെ അബ്ദുറഹ്മാൻ ശൈഖ് എന്ന സൂഫീവര്യർ സ്വപ്നം കാണിച്ച അടിസ്ഥാനത്തിൽ ചാവക്കാട് അടുത്തുള്ള മന്നലാംകുന്ന് മറപെട്ട് കിടക്കുന്ന കൂനംമൂച്ചി അബ്ദുൽ കാദർ മസ്താൻ(ന.മ) എന്നവരും.

മലേഷ്യയിൽ നിന്നു വന്ന മൂസമ്മുക്കയും, റവ മായീൻകയും മാഹാനവർകളെ ശൈഖായി സ്വീകരിച്ചിരുന്നു.
ഉള്ളാൾ മുഹ് യദ്ധീൻ ബാവാ സാഹിബ് (ന.മ), കാസർകോട് നക്കര സൈദ്‌മുസ്ലിയാർ(ന.മ), ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ(ന.മ)

കുഞ്ഞാനു മുസ്ലിയാർ കൊളത്തൂർ, മുഹമ്മദലി മുസ്ലിയാർ പന്താവൂർ, അബ്ദുറഹ്മാൻ എന്ന കാക്ക,
തുടങ്ങിയവർ മഹാനവർകളെ ശൈഖായിയി സ്വീകരിച്ചവരിൽ പ്രധാനികളാണ്

ശൈഖ് അവർകളും മുരീദന്മാരും ആദ്യ കാലങ്ങളിൽ കാൽനട ആയിട്ടായിരുന്നു അജ്മീർ, ഡൽഹി, മുംബൈ, കൽകത്ത, തുടങ്ങിയ ഇന്ത്യയുടെ പല പ്രദേശങ്ങളിലും ചുറ്റി നടന്നിരുന്നത്‌.

കാടുകളും മലകളും താണ്ടിയുള്ള യാത്രകളിൽ ഇലകളും കായകളുമായിരുന്നു ഭക്ഷണമാക്കിയിരുന്നത്

ശൈഖ് അവർകളും മുരീദുമാരുമുള്ള യാത്രയിൽ വെള്ളവും ഭക്ഷണവും കിട്ടാതെ വിശന്നു വലഞ്ഞ് വിജനമായ പ്രദേശത്ത് എത്തിയപ്പോൾ കൊളത്തൂരിലെ കുഞ്ഞാനു മുസ്ലിയാർക്ക്‌ ഒരുചായ കിട്ടിയാൽ തരക്കേടില്ലെന്ന് മനസ്സിൽ തോന്നി ഉടനെ ശൈഖ് അവർകൾ തിരിഞ്ഞു നിന്ന് കുഞ്ഞാനുമുസ്ലിയാർക്ക് ചായ വേണമല്ലേ എന്ന് ചോദിക്കുകയും അവർ അവിടെ ഒരു സ്ഥലത്ത് ഇരിക്കുകയും ചെയ്തു.

അല്പം കഴിഞ്ഞു ഒരു അപരിചിതൻ ഒരുപാത്രത്തിൽ ചായയും, പൂവൻ പഴവുമായി വന്നു. അത് അവർക്ക് നൽകി സലാം പറഞ്ഞു തിരുച്ചു പോയി. ശേഷം ശൈഖ് അവർകൾ മുരീദന്മാരോട്‌ ചോദിച്ചു “ചായയും പഴവും കഴിച്ച നിങ്ങൾ ആവന്ന ആളോട് മിണ്ടുകയോ സലാം പറയുകയോ ചെയ്ദില്ലല്ലോ, അയാളെ നിങ്ങൾക്ക് മനസ്സിലായോ അതാണ്‌ ഖിളിർ നബി(അ) എന്ന് പറയുകയും ചെയ്തു.

കാസർകോട്‌ ചെങ്കള എന്ന പ്രദേശത്ത്‌ ബിസ്മിയിലെ “ب” എന്ന ഹർഫിനെ സംബന്തിച്ച് 40 ദിവസവും , കണ്ണൂർ തളിപ്പറമ്പിനടുത്ത്  “ب” എന്ന ഹർഫിന്റെ പുള്ളിയെ സംബന്തിച്ച്  7  ദിവസവും ശൈഖ് അവർകൾ വഅളു പറഞ്ഞിട്ടുണ്ട്

1982 ഡിസംബർ 25, റബീഉൽ അവ്വൽ 9ന് എരുമപ്പെട്ടിയിൽ വഫതായി റബീഉൽ അവ്വൽ 10 നു മാട്ടായ മസ്ജിദിനു മുന്നിൽ ശൈഖ് അവർകൾ കാണിച്ച്കൊടുത്ത സ്ഥലത്ത് അന്ത്യ വിശ്രമം കൊള്ളുകയും ചെയ്യുന്നു

ശൈഖ് അവർകൾ അന്ത്യവിശ്രമം കൊള്ളുന്നതു പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത്‌ മാട്ടായ എന്ന പ്രെദേശത്താണ് ശൈഖ് അവർകൾ ജീവിതകാലത്ത് നടത്തിയിരുന്ന അജ്മീർ ഉറൂസിന്റെ 42 ആം വാര്ഷികവും ശൈഖ് അവര്കളുടെ 34ആം ആണ്ടും ഈ  വരുന്ന (2016) ഡിസംമ്പർ 23 മുദൽ 26 വരേ അദിവിഭുലമായി നടത്തപ്പെടുന്നു.

25 ന് പൊതു സമ്മേളനവും ഭക്ഷണ വിദരനവും രാത്രി 12 മണിക്ക് ശേഷം പ്രമുക സൂഫീവര്യരുടെയും പണ്ഡിദരുടെയും നേതൃത്വത്തിൽ ദിക്ർ ഖൽക്കയും നടത്തപ്പെടുന്നു.

 

 

റസൂലിനെ അറിയുക

Usthad Kakkad Muhammed Faizy

പ്രഭാഷകൻ : ഉസ്താദ് കക്കാട് മുഹമ്മദ് ഫൈസി
10 ദിവസത്തെ പ്രഭാഷണം ;

Day-1  : Click here 

Day-2 : Click here

Day-3 : Click here 

Day-4 : Click here

Day-5 : Click here

Day-6 : Click here

Day-7 : Click here

Day-8 : Click here

Day-9 : Click here

Day-10 : Click here